അപകടം: ബര്‍ദുബൈയില്‍ ഗതാഗതം തടസപ്പെട്ടു

Posted on: August 29, 2013 12:25 am | Last updated: August 29, 2013 at 12:25 am
SHARE

dufaiദുബൈ: വാഹനാപകടത്തെ തുടര്‍ന്ന് ബര്‍ദുബൈ മേഖലയില്‍ വാഹന ഗതാഗതം തടസപ്പട്ടു. അല്‍ വാസല്‍ റോഡിനും അല്‍ ഗര്‍ഹൂദ് ബ്രിഡ്ജിനും ഇടയിലാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ സംഭവിച്ച രണ്ട് അപകടങ്ങളാണ് ഇതിന് ഇടയാക്കിയത്.
അല്‍ വാസല്‍ റോഡിലും അല്‍ ഗാര്‍ഹുദ് ബ്രിഡ്ജിന് മുമ്പായും രണ്ട് അപകടങ്ങള്‍ സംഭവിച്ചതായി ദുബൈ പോലീസും സ്ഥിരീകരിച്ചു. സഫ പാര്‍ക്കിന് സമീപത്തെ ഇന്റെര്‍സെക്ഷന് എതിര്‍ വശത്ത് യൂണിയന്‍ കോഓപറേറ്റീവിന് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഹദീഖ സ്ട്രീറ്റില്‍ നിന്നും ഈ ഭാഗത്തേക്ക് വരുമ്പോള്‍ കനത്ത ഗതാഗതക്കുരുക്കായിരുന്നുവെന്നും ഏറെ ദൂരേക്കു വരെ വാഹനങ്ങളുടെ നിര ദൃശ്യമായിരുന്നുവെന്നും അപകടത്തിന് സാക്ഷിയായ യാത്രക്കാരന്‍ എസ് ആര്‍ കുട്ടി വ്യക്തമാക്കി. ബര്‍ ദുബൈ ഭാഗത്തേക്കുള്ള റോഡുകളെയെല്ലാം ഇത് ബാധിച്ചിരുന്നു. കറുപ്പ് നിറമുള്ള സെഡാന്‍ കാറും സില്‍വര്‍ എസ് യു വി കാറുമാണ് അപകടത്തില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അല്‍ ഗര്‍ഹൂദ് ബ്രിഡ്ജില്‍ ബര്‍ദുബൈയില്‍ നിന്നുള്ള ഭാഗത്തും അപകടം സംഭവിച്ചതായി ദുബൈ പോലീസ് വ്യക്തമാക്കി.