അമീറിനു കാറ് സന്തത സഹചാരി

Posted on: August 29, 2013 12:19 am | Last updated: August 29, 2013 at 12:19 am
SHARE

അബുദാബി: കാസര്‍കോട് ഉദുമ കാപ്പില്‍ സ്വദേശി അമീറിന് കാറുകളെന്നാല്‍ ജീവനാണ്. നാട്ടിലേക്ക് പോകുമ്പോള്‍ ആഡംബര കാറുകളുമായാണ് പോവുക. തിരിച്ചുവരുമ്പോള്‍ കൊണ്ടുവരും. വിവിധ തരത്തിലുള്ള വാഹനങ്ങളുമായാണ് ഓരോ ദിവസം യാത്ര. തികച്ചും വ്യത്യസ്തമായ വാഹനങ്ങളാണ് അമീര്‍ നാട്ടിലേക്ക് സവാരിക്ക് കൊണ്ടുപോകുന്നത്.
നാട്ടിലെത്തിയാല്‍ സിനിമാ ഷൂട്ടിംഗിനും കല്യാണത്തിനും മറ്റുമായി വാഹനങ്ങള്‍ക്കു വേണ്ടി പലരും അമീറിനെ സമീപിക്കാറുണ്ട്. മുംബൈയിലെ പല ബോളിവുഡ് താരങ്ങളും മലയാള സിനിമയില്‍ പല താരങ്ങളും അമീറിന്റെ വാഹനം ഉപയോഗിച്ചിരിക്കും. ചെറുപ്പം മുതലെ വാഹനങ്ങളെ സ്‌നേഹിക്കുന്ന അമീര്‍ തന്റെ വാഹനങ്ങളെ ഇടക്കിടെ നിറം മാറ്റുകയും അത്യാധുനിക സൗകര്യങ്ങളൊരുക്കുകയും ചെയ്യും. കഴിഞ്ഞ യു എ ഇ ദേശീയദിനാഘോഷത്തില്‍ അബുദാബി നഗരത്തില്‍ അമീറിന്റെ അലങ്കരിച്ച സ്‌പോര്‍ട്‌സ് കാര്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തതായി അമേരിക്കന്‍ നിര്‍മിതമായ കൂറ്റന്‍ ലമ്പോര്‍ഗിനി എന്ന വാഹനം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അമീര്‍.
16 വര്‍ഷമായി യു എ ഇയിലുള്ള അമീര്‍ അബുദാബി ബനിയാസില്‍ പര്‍ദ വ്യാപാരിയാണ്. അബ്ദുര്‍ റഹ്മാന്‍ ബീഫാത്തിമ ദമ്പതികളുടെ മകനാണ് അമീര്‍ കാപ്പില്‍.