Connect with us

Gulf

'യു എ ഇ ബ്രസീലിനെ ഭയപ്പെടേണ്ടതില്ല'

Published

|

Last Updated

ദുബൈ: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിനെ യു എ ഇ ഭയക്കേണ്ടതില്ലെന്ന് യു എ ഇ സീനിയര്‍ ടീം കോച്ച് മഹ്ദി അലി. യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ എട്ട്‌വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യ മത്സരം ബ്രസീലും യു എ ഇയുമാണ്.
യു എ ഇക്ക് സുവര്‍ണാവസരമാണിത്. വലിയ ടീമുകളോട് ഏറ്റുമുട്ടുന്നത് പരിചയ സമ്പന്നമാകാന്‍ ഉപകരിക്കും. ഒരു ഗ്രൂപ്പില്‍ ശക്തമായ ടീമുകളുണ്ടെങ്കില്‍ ആ ഗ്രൂപ്പിന് അത് ഉപകരിക്കും.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഉറുഗ്വേ, സെനഗല്‍, ബ്രിട്ടന്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു യു എ ഇ. പലരും ഇതിനെ ഭയത്തോടെ കണ്ടു. പക്ഷേ, എനിക്ക് സന്തോഷമായിരുന്നു. വന്‍കിട ടീമുകളോട് ഏറ്റുമുട്ടാന്‍ അവസരം കൈവന്നതിലായിരുന്നു സന്തോഷം-മഹ്ദി അലി അറിയിച്ചു.
യു എ ഇയുടെ എല്ലാ മത്സരങ്ങളും അബുദാബിയിലാണ് നടക്കുക. ഹോണ്ടുറാസ്, സ്ലോവാക്യ എന്നീ രാജ്യങ്ങളാണ് യു എ ഇയും ബ്രസീലും ഉള്‍പ്പെട്ട എ ഗ്രൂപ്പിലുള്ളത്. ബി ഗ്രൂപ്പ് മത്സരങ്ങള്‍ റാസല്‍ഖൈമയില്‍ നടക്കും. ഉറുഗ്വേ, ന്യൂസിലാന്‍ഡ്, ഐവറികോസ്റ്റ്, ഇറ്റലി എന്നിവയാണ് ബി ഗ്രൂപ്പില്‍.
ഫുജൈറയിലാണ് സി ഗ്രൂപ്പ് മത്സരങ്ങള്‍. ക്രോയേഷ്യ, മൊറോക്കോ, പനാമ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയാണ് ടീമുകള്‍. ഡി ഗ്രൂപ്പ് ഷാര്‍ജയില്‍: ടുണീഷ്യ, വെനിസ്വേസല, റഷ്യ, ജപ്പാന്‍ ടീമുകള്‍. ഇ ഗ്രൂപ്പ് ദുബൈയില്‍: കാനഡ, ആസ്ത്രിയ, ഇറാന്‍, അര്‍ജന്റീന ടീമുകള്‍. എഫ് ഗ്രൂപ്പ് അല്‍ ഐനില്‍: മെക്‌സിക്കോ, നൈജീരിയ, ഇറാഖ്, സ്വീഡന്‍ ടീമുകള്‍. റാശിദ് അമീറാണ് യു എ ഇ ജൂനിയര്‍ ടീം കോച്ച്.

Latest