ഇടുക്കി മോഡല്‍: കൊല്ലത്ത് നാല് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

Posted on: August 28, 2013 4:50 pm | Last updated: August 28, 2013 at 4:50 pm
SHARE

kollam girlകൊല്ലം: കൊല്ലത്തും ഇടുക്കി മോഡല്‍ മര്‍ദനം. നാലു വയസ്സുകാരിയെ പിതാവ് ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്.
കൊല്ലം വിക്ടോറിയ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പിതാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലാണ്. മാതാവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു മര്‍ദനം.