തിമിര ശസ്ത്രക്രിയ: തൃശൂരില്‍ നാല് പേര്‍ക്ക് കാഴ്ച പോയി

Posted on: August 28, 2013 4:18 pm | Last updated: August 28, 2013 at 4:18 pm
SHARE

tcr kazhchaതൃശൂര്‍: തൃശൂരില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ നാല് പേര്‍ക്ക് കാഴ്ച നഷ്ടമായി. കുന്നംകുളം സ്വദേശികള്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അണുബാധയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതരോട് ഡി എം ഒ അടിയന്തിര റിപ്പോര്‍ട്ട് തേടി.

രണ്ട് മാസം മുമ്പാണ് ഇവരെ തിമിര ശസ്ത്രക്രിയക്ക് വിധേയരാക്കിയത്. പത്ത് പേര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ നാല് പേരുടെ കാഴ്ചയാണ് നഷ്ടമായത്. ഇവര്‍ ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ശസ്ത്രക്രിയാ ഉപകരണങ്ങള്‍ വഴിയാണോ അണുബാധയുണ്ടായതെന്ന് പരിശോധിക്കുവാന്‍ ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇത് ലഭിക്കുന്നതു വരെ താലൂക്ക് ആശുപത്രിയില്‍  ശസ്ത്രക്രിയകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഡി.എം.ഒ ഉത്തരവ് നല്‍കി.