പാക്കിസ്ഥാനെതിരെ സിംബാബ്‌വെക്ക് അട്ടിമറി വിജയം

Posted on: August 28, 2013 12:56 pm | Last updated: August 28, 2013 at 12:56 pm
SHARE

zimbaweഹരാരെ: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്ക്ക് അട്ടിമറി ജയം. ഏഴ് വിക്കറ്റിനാണ് സിംബാബ്‌വെ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കളത്തിലിറങ്ങിയ സിംബാബ്‌വെ 10 പന്ത് ശേഷിക്കേ വിജയം കൈപ്പിടിയിലൊതുക്കി. ഇതോടെ മൂന്ന്്് മല്‍സരങ്ങളുള്ള പരമ്പരയില്‍ സിംബാവെ 1-0ന് മുന്നിലെത്തി.

ഓപ്പണര്‍മാരായ ഹാമില്‍ട്ടണ്‍ മാസക്ടസ (85), വുസി സിബാന്‍ഡ (54) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ (പുറത്താകാതെ 43), സീന്‍ വില്യംസ് (പുറത്താകാതെ 39 എന്നിവരുടെ ബാറ്റിംഗുമാണ് സിംബാബ്‌വെയ്ക്ക് വിജയമൊരുക്കിയത്. പാക്കിസ്ഥാന് വേണ്ടി സയിദ് അജ്മല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 244 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് (പുറത്താകാതെ 83), മുഹമ്മദ് ഹഫീസ് (70) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാക്കിസ്ഥാന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മാസക്ടസയാണ് മാന്‍ ഓഫ് ദ മാച്ച്. നേരത്തെ നടന്ന ട്വന്റി20 പരമ്പരയിലെ മൂന്ന് മല്‍സരങ്ങളിലും പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു.