വീണ്ടും ഗുണ്ടാവിളയാട്ടം; ബല്ലാ കടപ്പുറത്ത് എസ് വൈ എസ് യൂനിറ്റ് പ്രസിഡന്റിനു മര്‍ദനം

Posted on: August 28, 2013 9:29 am | Last updated: August 28, 2013 at 10:29 am
SHARE

കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സുന്നി പ്രവര്‍ത്തനകനു നേരെ ഗുണ്ടാ അക്രമം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബല്ലാകടപ്പുറം യൂനിറ്റ് പ്രസിഡന്റും ഹൊസ്ദുര്‍ഗ് സോണ്‍ പ്രവര്‍ത്തകസമിതിയംഗവുമായ മദനി ഹമീദിനു നേരെയാണ് അക്രമം നടന്നത്. അക്രമം തടയാന്‍ ശ്രമിച്ച മകള്‍ മിസ് രിയക്കും മര്‍ദനമേറ്റു. മാരകായുധങ്ങളുമായി എത്തിയ 20 അംഗ സംഘമാണ് ആക്രമിച്ചത്.

ബല്ലാ കടപ്പുറത്ത് നടന്ന സുന്നീ സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത് ഹമീദായിരുന്നു. പരുക്കേറ്റ ഹമീദിനെയും മകള്‍ മിസ് രിയയെയും കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.