വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്ന് ഹര്‍ജി

Posted on: August 28, 2013 8:59 am | Last updated: August 28, 2013 at 8:59 am
SHARE

Malayalam-TV-Channels-ON-PCകൊച്ചി: രാജ്യത്തെ വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി കെ. ബിജുവാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ന്യൂസ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് വിശ്വാസ്യതയില്ലാത്ത വാര്‍ത്തകളാണ്. ഇത് തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയാണ് എതിര്‍ കക്ഷികള്‍. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.