സിന്ധു, ശ്രീകാന്ത് തിളങ്ങി; വാരിയേഴ്‌സ് സെമി ഫൈനലില്‍

Posted on: August 28, 2013 7:00 am | Last updated: August 28, 2013 at 7:57 am
SHARE

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ അവാധെ വാരിയേഴ്‌സും പിസ്റ്റണ്‍സും സെമിയില്‍. സിംഗിള്‍സില്‍ കെ ശ്രീകാന്തും പി വി സിന്ധുവും നേടിയ മികച്ച ജയങ്ങളാണ് വാരിയേഴ്‌സിന് തുണയായത്. പിസ്റ്റണ്‍സിനെതിരായ മത്സരത്തില്‍ സിന്ധു ലോക മൂന്നാം നമ്പര്‍ ജൂലിയന്‍ ഷെന്‍കിനെ 21-20, 21-20ന് കീഴടക്കി. ശ്രീകാന്തിന്റെ ജയം സുഹൃത്തായ സൗരഭ് വര്‍മക്കെതിരെ. 21-18, 21-16നായിരുന്നു ജയം. ഡബിള്‍സില്‍ മാതിയസ് ബോ-മാര്‍കിസ് കിഡോ സഖ്യത്തിന്റെ ജയത്തോടെ വാരിയേഴ്‌സ് 3-0ന് ലീഡെടുത്തു. റിവേഴ്‌സ് സിംഗിള്‍സില്‍ ഗുരുസായ് ദത്തിനെതിരെ ടിയന്‍ മിന്‍ ഗ്യുയെന്‍ നേടിയ ജയവും മിക്‌സഡ് ഡബിള്‍സില്‍ ജോഷിം ഫിഷര്‍ നില്‍സെന്‍-അശ്വനി പൊന്നപ്പ സഖ്യത്തിന്റെ ജയവും പിസ്റ്റണ്‍സിന് സെമിഫൈനലിലെത്താന്‍ നിര്‍ണായകമായ രണ്ട് പോയിന്റുകള്‍ സമ്മാനിച്ചു.