ഓണപ്പറമ്പില്‍ സമാധാനം പുനഃസ്ഥാപിക്കണം: എസ് ജെ എം

Posted on: August 28, 2013 12:22 am | Last updated: August 28, 2013 at 12:22 am
SHARE

കോഴിക്കോട്: സമാധാനപരമായി ആരാധനാകര്‍മങ്ങളും മതപഠനവും നടന്നുവന്നിരുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഓണപ്പറമ്പ് സലാമത്തുല്‍ ഈമാന്‍ മസ്ജിദും മദ്‌റസയും തകര്‍ക്കുകകയും ഭീകര താണ്ഡവമാടി സ്ത്രീകളെ രംഗത്തിറക്കി ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തുകയും ഇപ്പോഴും സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാമൂഹിക ദ്രോഹികളെ നിലക്ക് നിര്‍ത്തി പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരുടെ സംയുക്ത കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോടും നിയമപാലകരോടും ആവശ്യപ്പെട്ടു.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന കണ്‍വെന്‍ഷനില്‍ എസ് ജെ എം സംസ്ഥാന പ്രസിഡന്റ് സയ്യിദലി ബാഫഖി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി പി എം വില്യാപ്പള്ളി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഉമര്‍ മദനി സ്വാഗതവും ക്ലാരി ബാവ മൗലവി നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here