ശാലു മേനോനെ വീണ്ടും ചോദ്യം ചെയ്തു

Posted on: August 28, 2013 12:08 am | Last updated: August 28, 2013 at 12:08 am
SHARE

ചങ്ങനാശ്ശേരി: സോളാര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ നടി ശാലു മേനോനെ പെരുമ്പാവൂര്‍ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം ഡി വൈ എസ് പി ഹരികൃഷ്ണന്റെ നിര്‍ദേശാനുസരണമാണ് എസ് ഐയും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ചങ്ങനാശേരിയിലെ വീട്ടിലെത്തി ഇന്നലെ ചോദ്യം ചെയ്തത്.
പോലീസ് സംഘം രണ്ട് മണിക്കൂറോളം നേരം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ശാലു മേനോനില്‍ നിന്നും ബിജു രാധാകൃഷ്ണനില്‍ നിന്നും വധഭീഷണി ഉള്ളതാതായി സരിതാ എസ് നായര്‍ എറണാകുളം അഡീഷനല്‍ സി ജെ എം കോടതിയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എറണാകുളം നോര്‍ത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിനു പിന്നീട് കൈമാറിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ശാലു മേനോനെ ചോദ്യം ചെയ്തത്. ശാലുവിന്റെ വീടിനടുത്തുള്ള സമീപവാസികളില്‍ നിന്നും പോലീസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു.