Connect with us

Eranakulam

റസ്റ്റ് ഹൗസുകളിലെ വാടക വര്‍ധന തത്ക്കാലമില്ല

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്തിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളിലെ മുറികളുടെ ദിവസ വാടക വന്‍ തോതില്‍ വര്‍ധിപ്പിച്ച നടപടി മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് തടഞ്ഞു. കോര്‍പറേഷന്‍ പരിധിയിലുള്ള റസ്റ്റ്ഹൗസുകളില്‍ നിലവില്‍ 100 രൂപ ഉണ്ടായിരുന്നത് 400 രൂപയായും എ സി മുറിക്ക് 150 രൂപ 600 രൂപയായുമായിരുന്നു വര്‍ധിപ്പിച്ചത്. ഇത് തടഞ്ഞ് നിലവിലെ വാടക തന്നെ തുടരാനാണ് തീരുമാനം. മുനിസിപ്പാലിറ്റി പരിധിയില്‍ 75, 125 (എ സി), പഞ്ചായത്ത് പരിധിയില്‍ 40, 90 (എ സി) എന്നിങ്ങനെയാണ് നിലവിലെ വാടക. ഇതും വര്‍ധിപ്പിച്ചിരുന്നു. ഉത്തരവ് തടഞ്ഞ സാഹചര്യത്തില്‍ നിലവിലെ വാടക തന്നെ തുടരും. ഇക്കാര്യം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ മന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ വര്‍ധന ക്രമീകരിച്ച് പുതിയ ഉത്തരവ് വകുപ്പ് ഉടന്‍ പുറത്തിറക്കിയേക്കും. സാധാരണക്കാര്‍ക്ക് മുറി കിട്ടണമെങ്കില്‍ പത്ത് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പൊട്ടിച്ച് ഒരാഴ്ച്ച മുമ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ടായിരുന്നു.

Latest