കളമശ്ശേരി എച്ച്എംടിയെ സ്വതന്ത്ര യൂണിറ്റാക്കാന്‍ അനുമതി

Posted on: August 27, 2013 7:50 pm | Last updated: August 27, 2013 at 7:50 pm
SHARE

HMTന്യൂഡല്‍ഹി: കളമശ്ശേരി എച്ച്എംടി സ്വതന്ത്ര യൂണിറ്റാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി കെ.വി. തോമസ് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വതന്ത്ര യൂണിറ്റാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന്്് മന്ത്രി കെവി തോമസ് അറിയിച്ചു..

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെഷീന്‍ ടൂള്‍സിന്റെ രാജ്യത്തെ ആറു ഫാക്ടറികളില്‍ ലാഭം നേടിയ ഏക യൂണിറ്റാണ് കളമശ്ശേരിയിലേത്. 2.26 കോടിയായിരുന്നു കളമശേരി എച്ച്എംടി യൂണിറ്റിന്റെ ലാഭം.