അറബിക്കല്യാണം: തെറ്റുപറ്റിയെന്ന് മുജാഹിദ് നേതൃത്വം

Posted on: August 27, 2013 6:44 pm | Last updated: August 27, 2013 at 6:44 pm
SHARE

arab-marriageകോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ യു എ ഇ പൗരന്‍ വിവാഹം കഴിച്ച് മുങ്ങിയ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് മുജാഹിദ് നേതൃത്വം. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടത് ജനറല്‍ സെക്രട്ടറിമാരാണെന്നും എന്തടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നഉം കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ നേതാക്കള്‍ വ്യക്തമാക്കി.

യുവതിയെ വിവാഹം കഴിക്കാന്‍ സിഎസ്‌കോ യതീഖാനയില്‍ അറബി തന്റ പാസപോര്‍ട്ടും ടൂറിസ്റ്റ് വിസയുടെ കോപ്പിയും നല്‍കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ ഫോമിലും വിവാഹ സര്‍ട്ടിഫിക്കറ്റിലും കോഴിക്കോട് നായിപ്പാലം സ്വദേശി എന്നാണ് എഴുതിയിരുന്നതെന്നും കെ എന്‍ എം വ്യക്തമാക്കി.

മുജാഹിദ് വിഭാഗത്തിന് കീഴിലുള്ള മസ്ജിദുദ്ദഅവ അധികൃതരാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.