ഡീസല്‍ വില അഞ്ച് രൂപ കൂട്ടിയേക്കും

Posted on: August 27, 2013 3:18 pm | Last updated: August 29, 2013 at 6:48 pm
SHARE

petrol pumpന്യൂഡല്‍ഹി: ഡീസല്‍ വില ഒറ്റയടിക്ക് കുത്തനെ കൂട്ടാന്‍ തീരുമാനം. ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. പാര്‍ലിമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ധന നടപ്പില്‍ വരുത്താനാണ് തീരുമാനം. രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഡീസലിന് നിലവില്‍ പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കുന്നുണ്ട്. ഇതിന് പുറമെയാണ് അഞ്ച് രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കാന്‍ നീക്കം നടക്കുന്നത്. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിക്കുന്നുണ്ട്.