മന്ത്രിസഭായോഗത്തില്‍ ആര്യാടനെതിരെ മാണി

Posted on: August 27, 2013 1:15 pm | Last updated: August 27, 2013 at 1:15 pm
SHARE

mani-aryadanസംസ്ഥാനത്തിന്റെ സാമ്പത്തിക നില സംബന്ധിച്ച് കഴിഞ്ഞദിവസം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ തിരിഞ്ഞ് ധനമന്ത്രി കെ എം മാണി. മന്ത്രിസഭായോഗത്തിലാണ് മാണി ആര്യാടനെതിരെ തിരിഞ്ഞത്. ധനവകുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടത് ധനമന്ത്രിയാണെന്നായിരുന്നു മാണിയുടെ വിമര്‍ശനം.

കഴിഞ്ഞദിവസം കേരളത്തിന്റെ സാമ്പത്തികനിലക്ക് പ്രശ്‌നമില്ലെന്ന് പറയുന്നവര്‍ ബഡായി പറയുകയാണെന്ന് ആര്യാടന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് മാണിയുടെ വിമര്‍ശനം.