ഖത്തറില്‍ നിന്ന് ഈ വര്‍ഷം 1500 പേര്‍ക്ക് ഹജ്ജ് ചെയ്യാനാകും

Posted on: August 27, 2013 12:29 pm | Last updated: August 27, 2013 at 12:29 pm
SHARE

ദോഹ: ഖത്തറില്‍ നിന്ന് ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി 1500 പേര്‍ക്ക് പോവാന്‍ സാധിക്കുമെന്ന് ഹജ്ജ് ഉംറ കാര്യ സമിതി അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ (ഹംലകളെ) അറിയിച്ചു. സൗദി അധികൃതരുമായി നടത്തിയ ചര്‍ച്ചകളില്‍ അനുവദിക്കപ്പെട്ട ക്വാട്ട പ്രകാരമാണിത്. ഈ വര്‍ഷം ആദ്യമായി ഉപയോഗിക്കപ്പെടുന്ന കുറ്റമറ്റ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാകും ഖത്തറില്‍ നിന്നുള്ള അപേക്ഷകരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനുമതി പത്രം നല്‍കുക. ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താണ് ഈ ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here