ഖത്തര്‍ എയര്‍ കാര്‍ഗോ കസ്റ്റംസ് ചരിത്ര നേട്ടത്തിലേക്ക്

Posted on: August 27, 2013 12:26 pm | Last updated: August 27, 2013 at 12:26 pm
SHARE

large_1377493838ദോഹ: വരുമാനത്തില്‍ ഖത്തര്‍ എയര്‍ കാര്‍ഗോ കസ്റ്റംസ് ചരിത്ര നേട്ടം കൈവരിച്ചതായി ആക്ടിംഗ് ഡയറക്ടര്‍ ഓഫ് കസ്റ്റംസ് മാനേജ്‌മെന്റ് ഖാലിദ് ഹമദ് റാഷിദ് അല്‍ കഅബി പറഞ്ഞു. ഖത്തറിലെ കാര്‍ഗോകളില്‍ മികച്ചതും ഉന്നതവുമായ സേവനം നല്‍കുന്നതു എയര്‍ കാര്‍ഗോ കസ്റ്റംസ് വിഭാഗമാണ്. അറബ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരമണിക്കൂറിനുള്ളില്‍ ക്ലിയറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന മികച്ച കാര്‍ഗോ കസ്റ്റംസ് സേവന രീതി അറബ് മേഖലയിലെവിടെയും കാണാനാകില്ല. ദിനേനയെന്നോണം ആയിരത്തി ഇരുന്നൂറോളം എയര്‍ കാര്‍ഗോ രേഖകള്‍ ഇവിടെ ക്ലിയര്‍ ചെയ്യപ്പെടുന്നു. ഇലക്ട്രോണിക് സാങ്കേതിക സംവിധാനങ്ങള്‍ മുഖേന ഇതര അറബു രാജ്യങ്ങളുമായി സുതാര്യവും ശ്രദ്ധേയവുമായ കാര്‍ഗോ ബന്ധങ്ങള്‍ നാം പുലര്‍ത്തുന്നു; വിശേഷിച്ചും സൗദിയുമായി നമുക്ക് എടുത്തു പറയേണ്ട ബന്ധമാണുള്ളത്.സമീപ ഭാവിയില്‍ മറ്റു രാജ്യങ്ങളുമായും കൂടുതല്‍ കാര്യക്ഷമമായ ബന്ധങ്ങള്‍ എയര്‍ കാര്‍ഗോ കസ്റ്റംസ് സേവന മേഖലയില്‍ നമുക്ക് സ്ഥാപിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഖാലിദ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here