Connect with us

Business

രൂപ സര്‍വകാല തകര്‍ച്ചയില്‍; ഒരു ഡോളറിന് 65.94 രൂപ

Published

|

Last Updated

മുംബൈ: വെള്ളിയാഴ്ചയുണ്ടായ നേരിയ മെച്ചപ്പെടലിന് ശേഷം രൂപ വീണ്ടും കൂപ്പുകുത്തുന്നു. ഒരു ഡോളറിന് 65.94 രൂപക്കുള്ള വിനിമയമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് മൂന്നാം തവണയാണ് രൂപയുടെ വില ഇടിയുന്നത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.

മാസാവസാനമായതോടെ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായതും വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് തകര്‍ച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രൂപയുടെ തര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്‌സ് 550 പോയിന്റും നിഫ്റ്റി 180 പോയിന്റും ഇടിഞ്ഞാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്.

അതേസമയം തകര്‍ച്ച നേരിടാന്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും നമുക്ക് തിരിച്ചുകയറാന്‍ കഴിയുമെന്നും ധനമന്ത്രി പി ചിദംബരം പറഞ്ഞു.