തിരുപ്പൂരില്‍ ബസപകടം; മലയാളി ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു

Posted on: August 27, 2013 11:54 am | Last updated: August 27, 2013 at 11:54 am
SHARE

accidentതിരുപ്പൂര്‍: ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച സ്വകാര്യ ബസ് തിരുപ്പൂരില്‍- ഊത്തുക്കുളി റോഡില്‍ ഒരു വാണിജ്യ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശി നവല്‍കുമാര്‍ ശര്‍മ (21) ആണ് മരിച്ച മലയാളി. ബസിന്റെ ഡ്രൈവര്‍ ബംഗളൂരു സ്വദേശി ആര്‍ രാജ (39), ചെന്നൈ സ്വദേശി ഫ്രെഡറിക് ലിയോ (37) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ അബ്രഹാമിന്(23) പരുക്കേിട്ടുണ്ട്.