Connect with us

Malappuram

നോമിനേഷന്‍ തീയതി നീട്ടി; കോളജ് പ്രിന്‍സിപ്പലിനെ എസ് എഫ് ഐ ഉപരോധിച്ചു

Published

|

Last Updated

പൊന്നാനി: മാനദണ്ഡങ്ങള്‍ ലംഘിച്ച് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയ്യതി നീട്ടി നല്‍കിയെന്നാരോപിച്ച് എസ് എഫ് ഐ പൊന്നാനി എം ഇ എസ് കോളജ് പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. അടുത്ത മാസം അഞ്ചിന് നടക്കുന്ന കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയ്യതി 23ന് അഞ്ച് മണിക്കായിരുന്നു. എന്നാല്‍ യു ഡി എഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കെ എസ് യു, എം എസ് എഫ് പ്രവര്‍ത്തകര്‍ക്കുവേണ്ടി തിയ്യതി നീട്ടികൃനല്‍ക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറുടെ മേല്‍ നോട്ടത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗ തീരുമാനപ്രകാരമാണ് 20ന് അവസാനിക്കേണ്ടിയിരുന്ന നോമിനേഷന്‍ സമര്‍പ്പണ തിയ്യതി 23ലേക്ക് മാറ്റിയത്. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കോളേജ് അധികൃതര്‍ ഏകപക്ഷീയ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. നേരത്തേ നടന്ന തിരഞ്ഞെടുപ്പില്‍ 46 സീറ്റില്‍ 27ലും എസ് എഫ് ഐ എതില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഉപരോധ സമരം എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് എം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഖലീല്‍ അധ്യക്ഷത വഹിച്ചു, കെ വി സുകേഷ് രാജ്, യു ഷിജുലേഷ്, ജിനില, മഹ്‌റൂഫ് അലി, വിമല്‍, ഷഫീഖ്, ഷാക്കീര്‍, ഷിബില, രാഹുല്‍, സാബിക്, സജീര്‍, നൗഫിക് നേതൃത്വം നല്‍കി.

Latest