ജില്ലാ സാഹിത്യോത്സവ്: യൂനിറ്റ് നേതൃപര്യടനത്തിന് അന്തിമരൂപമായി

Posted on: August 27, 2013 9:44 am | Last updated: August 27, 2013 at 9:44 am
SHARE

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി യൂനിറ്റുകളിലൂടെ നടക്കുന്ന നേതൃ പര്യടനത്തിന് അന്തിമരൂപം നല്‍കി. സെപ്തംബര്‍ 12 മുതല്‍ 15 വരെ മലപ്പുറത്താണ് സാഹിത്യോത്സവിന് വേദിയൊരുങ്ങുന്നത്. നാലു സോണലുകളിലായിട്ടാണ് നേതൃപര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഇബ്‌റാഹീം ബാഖവി മേല്‍മുറി, സയ്യിദ് ഉമറലി തങ്ങള്‍, ശറഫുദ്ദീന്‍ സഅദി, അബ്ബാസ് സഖാഫി കോഡൂര്‍ എന്നിവരാണ് പര്യടനത്തിന് നേതൃത്വം നല്‍കുക. നസ്വീര്‍ സഖാഫി കോട്ടുമല, അക്ബര്‍ മേല്‍മുറി, അഷ്‌കര്‍ പടിഞ്ഞാറ്റുമുറി, റഹീം പഴമള്ളൂര്‍ എന്നിവര്‍ കോഡിനേറ്റര്‍മാരായ സമിതിയാണ് പര്യടനം നിയന്ത്രിക്കുക.
യൂനിറ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ ഉബൈദ്, സുബൈര്‍ മാസ്റ്റര്‍, അഹമ്മദ് മാസ്റ്റര്‍, സലാം മാസ്റ്റര്‍, ബദറുദ്ദീന്‍ കോഡൂര്‍, ഫഖ്‌റുദ്ദീന്‍ താണിക്കല്‍, കെ എ റഷീദ്, ശിഹാബലി അഹ്‌സനി സംബന്ധിക്കും. ഇതുസംബന്ധിച്ച യോഗത്തില്‍ ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. എം കെ എം സ്വഫ്‌വാന്‍ സ്വാഗതവും കെ ശൗക്കത്തലി സഖാഫി നന്ദിയും പറഞ്ഞു.