ചെട്ടിപ്പടിയിലെ വാഹന അപകടം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Posted on: August 27, 2013 9:43 am | Last updated: August 27, 2013 at 9:43 am
SHARE

പരപ്പനങ്ങാടി: അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരപ്പനങ്ങാടി-ചെട്ടിപ്പടി റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ പിടിച്ചിടുകയും ചെയ്തു. ഇതോടെ ഗതാഗതം തടസപ്പെട്ടു. റോഡ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിക്ക് പോലും തയ്യാറാകാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം റോഡ് ഉപരോധിച്ചത്.
പരപ്പനങ്ങാടി എസ് ഐ ശശിധരന്‍ കോഡൂരിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം റോഡ് അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് അധികൃതരുമായി ബന്ധപ്പെട്ട് ചെയ്യാമെന്ന ഉറപ്പിന്മേലാണ് ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഉപരോധം പിന്‍വലിച്ചത്. പോലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയതിലും നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. സ്ഥലത്ത് പോലീസ് കൃത്യസമയത്ത് എത്തിയില്ലെന്നാണ് പരാതി. വിവരം അറിയിച്ച് ഫോണ്‍ ചെയ്തിട്ടും ഫോണ്‍ എടുക്കാന്‍ താമസിച്ചതായും പരാതി ഉയര്‍ന്നു. എന്നാല്‍ പോലീസ് വാഹനം എസ്‌കോര്‍ട്ട് പോയതാണെന്നും പഴയ വാഹനത്തില്‍ വേഗത്തില്‍ എത്താന്‍ കഴിയാത്തതിനാലാണ് വൈകിയതെന്നുമാണ് പോലീസ് ഭാഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here