എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: ആവേശമായി പ്രാസ്ഥാനിക സംഗമം

Posted on: August 27, 2013 9:42 am | Last updated: August 27, 2013 at 9:42 am
SHARE

കടലുണ്ടി: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ വരവറിയിച്ചുകൊണ്ട് പ്രാസ്ഥാനിക കുടുംബത്തിന്റെ ആവേശകരമായ പങ്കാളിത്തത്തില്‍ അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി. സെപ്തംബര്‍ 13, 14 തീയതികളില്‍ കടലുണ്ടിയില്‍ നടക്കുന്ന സാഹിത്യോത്സവിന്റെ മുന്നോടിയായി പ്രചാരണ പരിപാടികള്‍ക്ക് പുറമെ എസ് വൈ എസ്, എസ് എം എ, എസ് ജെ എം സംഘടനകളുടെ സഹകരണത്തോടെ വിവിധ പരിപാടികള്‍ നടന്നുവരികയാണ്.
ഫറോക്ക് ഖാദിസിയ്യയില്‍ നടന്ന പ്രാസ്ഥാനിക സംഗമം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി. ജില്ലാ ട്രഷറര്‍ ഷഫീഖ് ബുഖാരി കാന്തപുരം, സയ്യിദ് കെ വി തങ്ങള്‍, ലത്വീഫ് സഖാഫി പെരുമുഖം, ഹുസൈന്‍ മാസ്റ്റര്‍ അരീക്കാട്, സെയ്തലവി മദനി, അബ്ദുല്ല മാസ്റ്റര്‍ പരുത്തിപ്പാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
സാഹിത്യോത്സവിന്റെ ഭാഗമായി വരും ദിനങ്ങളില്‍ വിവിധ മേഖലകളില്‍ മാപ്പിള സാഹിത്യ സെമിനാര്‍, സൗഹൃദ സംഗമം, കലാജാഥ, ബുക്ക് ഫെയര്‍, വളണ്ടിയേഴ്‌സ് റാലി, എസ് ബി എസ് സൈക്കിള്‍ റാലി തുടങ്ങിയവ നടക്കും. പരിപാടിയുടെ വിജയത്തിന് എ പി അബ്ദുല്‍ കരീം ഹാജി ചാലിയം ചെയര്‍മാനായും സയ്യിദ് കെ വി തങ്ങള്‍ കണ്‍വീനറായും 501 അംഗ സ്വാഗതസംഘം കര്‍മനിരതയായി പ്രവര്‍ത്തിച്ചുവരുന്നു.