വിദ്യാര്‍ഥിയെ ക്ലാസില്‍ അടച്ചുപൂട്ടിയ സംഭവം: സ്‌കൂളിന് മുന്നില്‍ സംഘര്‍ഷം

Posted on: August 27, 2013 9:34 am | Last updated: August 27, 2013 at 9:34 am
SHARE

കൊയിലാണ്ടി: യു കെ ജി വിദ്യാര്‍ഥിയെ ക്ലാസ്‌റൂമില്‍ അടച്ചിട്ട് സ്‌കൂള്‍ പൂട്ടിയ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. തിരുവങ്ങൂര്‍ ലോട്ടസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധക്കുറവ് കാരണം വിദ്യാര്‍ഥി ക്ലാസ് റൂമില്‍ കുടുങ്ങിയത്.
കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെയാണ് അടച്ചിട്ട ക്ലാസില്‍ കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.
ഇന്നലെ കാലത്ത് സ്‌കൂളിന് മുന്നിലെത്തി നാട്ടുകാരും രക്ഷിതാക്കളും സംഭവത്തില്‍ പ്രതിഷേധിച്ചു. ഇതിനിടെ സംഘര്‍ഷാവസ്ഥ അറിഞ്ഞ് പോലീസും സ്ഥലത്തെത്തി.