സിറിയയില്‍ രാസായുധം ഉപയോഗിച്ചിട്ടുണ്ടെന്ന് ജോണ്‍ കെറി

Posted on: August 27, 2013 9:02 am | Last updated: August 27, 2013 at 9:03 am
SHARE

John_Kerry_official_Secretary_of_State_portrait

വാഷിംഗ്ടണ്‍: അമേരിക്ക സിറിയയില്‍ പട്ടാളത്തെ ഇറക്കുമെന്ന് വ്യക്തമായ സൂചനകളുമായി യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി രംഗത്ത്. സിറിയയില്‍ രാസായുധം പ്രയോഗിച്ചു എന്നത് വ്യക്തമാണെന്ന് കെറി പറഞ്ഞു. സാധാരണക്കാരെ അതും കുട്ടികളെയും സ്ത്രീകളെയും നിഷ്ഠൂരമായി കൊന്നൊടുക്കിയത് ഒരിക്കലും സമ്മതിക്കാന്‍ കഴിയില്ല. ഇത് ധാര്‍മിക അധമത്വമാണെന്നും ഇന്നലെ വാര്‍ത്താലേഖകരോട് സംസാരിക്കവെ കെറി പറഞ്ഞു.

ഇറാഖില്‍ ചെയ്തതുപോലെയുള്ള ആക്രമത്തിനാണ് അമേരിക്ക കോപ്പുകൂട്ടുന്നതെന്നും ഇത് ചെറുക്കുമെന്നും കഴിഞ്ഞദിവസം റഷ്യയും ഇറാനും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here