Connect with us

Kerala

മാണിക്കെതിരെ ആര്യാടന്‍ 'ബജറ്റില്‍ പറഞ്ഞത് പോലും ലഭിച്ചിട്ടില്ല'

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ എസ് ആര്‍ ടി സിയുടെയും കെ എസ് ഇ ബിയുടെയും കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ ധനസ്ഥിതിയെ പിന്നോടിക്കുന്നതെന്ന മാണിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബജറ്റില്‍ പറഞ്ഞിരിക്കുന്ന തുക പോലും ഈ രണ്ട് വകുപ്പുകള്‍ക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ള തുക പിരിച്ചെടുക്കാത്തതാണ് കെടുകാര്യസ്ഥതയെങ്കില്‍ അത് ഈ രണ്ട് വകുപ്പുകള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് നിര്‍ദേശം അനുസരിച്ച് കെ എസ് ഇ ബിക്ക് ഇനിയും 525 കോടി രൂപ കിട്ടാനുണ്ട്. കെ എസ ്ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി അടക്കം ബജറ്റിനു പുറമേ ലഭിച്ചത് ആറ് കോടി രൂപ മാത്രമാണ്. വൈദ്യുതി സബ്‌സിഡിയിലെ മുന്‍കാല കുടിശ്ശിക ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നും ആര്യാടന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേരളത്തിലെ ധനസ്ഥിതി ആശങ്കാജനകമാണെന്ന് മലപ്പുറത്ത് ആര്യാടന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് മാണി ആര്യാടന്റെ വകുപ്പുകള്‍ക്കെതിരേ ആഞ്ഞടിച്ചത്. സര്‍ക്കാരിന് ഈ രണ്ട് വകുപ്പുകളാണ് അധിക ബാധ്യതയുണ്ടാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 

Latest