സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിന് മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടി

Posted on: August 26, 2013 6:22 pm | Last updated: August 26, 2013 at 11:11 pm
SHARE

Saritha-S-Nairകൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാവാത്ത മജിസട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനോടാണ് ഹൈക്കോടതി രജിസ്ട്രാര്‍ വിശദീകരണം തേടിയത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുത്ത ഹൈക്കോടതി വിജിലന്‍സ് വിഭാഗം കോടതി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.

താന്‍ ഒന്നും കേട്ടിട്ടില്ലെന്നാണ് കോടതി ജീവനക്കാരി മൊഴി നല്‍കിയത്. സരിതയുടെ കൂടെയുണ്ടായിരുന്ന വനിതാ പോലീസിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് സരിത പറഞ്ഞിട്ടും അതെഴുതിയെടുക്കാന്‍ മജിസട്രേറ്റ് തയ്യാറാവാതിരുന്നതാണ് മജിസട്രേറ്റിനെതിരെ പരാതിയുയരാന്‍ കാരണമായത്. ബി ജെ പി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസ്‌ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.