ശരീരഭാരം കുറച്ചാല്‍ സമ്മാനം: പദ്ധതിക്ക് വന്‍ പ്രതികരണം

Posted on: August 26, 2013 6:05 pm | Last updated: August 26, 2013 at 6:05 pm
SHARE

ദുബൈ: ശരീര ഭാരം കുറച്ച് സ്വര്‍ണ സമ്മാനം നേടാവുന്ന, നഗരസഭാ പദ്ധതിക്ക് വന്‍ പ്രതികരണം. അവസാന ഘട്ട പരിശോധന ആരംഭിച്ചതായി മാധ്യമ വിഭാഗം മേധാവി യൂസുഫ് മുറാദ് സല്‍മീന്‍ അറിയിച്ചു.
നഗരസഭ നടത്തിയ രജിസ്‌ട്രേഷനുകള്‍ക്ക് വന്‍ പ്രതികരണം ലഭിച്ചു. സഫ, സബീല്‍ പാര്‍ക്കുകളിലും മംസാര്‍ ബീച്ചിലുമായിരുന്നു രജിസ്‌ട്രേഷനുകള്‍. സൗജന്യ വൈദ്യപരിശോധനാ ക്യാമ്പുകളും നടത്തി.
നിങ്ങളുടെ ഭാരം സ്വര്‍ണത്തില്‍ എന്ന പ്രചാരണമാണ് നടത്തിയത്. പരിശീലകര്‍, മെഡിക്കല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സേവനം ലഭ്യമായിരുന്നു. ദുബൈ ആരോഗ്യ വകുപ്പ്, ന്യൂട്രീഷ്യന്‍ഫസ്റ്റ്, ഗോള്‍ഡ്‌സ് ജിം, ആസ്റ്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിച്ചു. ഭാരം രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളും പുതിയ ഭാരവും താമസിയാതെ വെളിപ്പെടുത്തുമെന്നും യൂസുഫ് മുറാദ് സല്‍മീന്‍ അറിയിച്ചു.