Connect with us

Gulf

ഏകീകൃത ഗള്‍ഫ് സന്ദര്‍ശന വിസ അടുത്ത വര്‍ഷം

Published

|

Last Updated

ദുബൈ: ജി സി സി രാജ്യങ്ങള്‍ക്ക് ഏകീകൃത സന്ദര്‍ശന വിസ അടുത്ത വര്‍ഷം നിലവില്‍ വരുമെന്ന് കുവൈത്ത് ദിനപത്രം അല്‍ റായി റിപ്പോര്‍ട്ട് ചെയ്തു.

യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഷെങ്കന്‍ വിസ നിലവിലുണ്ട്. അതേ മാതൃകയിലാണ് ജി സി സി വിസ വരുന്നത്. ഒരു മാസത്തേക്കുള്ളതായിരിക്കും വിസയെന്ന് സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നിരവധി തവണ വന്നുപോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും പരിഗണിക്കുന്നു.
ബേങ്ക് എക്കൗണ്ട് വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വിസ അനുവദിക്കുക. പക്ഷേ, ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ട് നാടുകടത്തപ്പെട്ട ആളാണെങ്കില്‍ വിസ നല്‍കില്ല.
ഏതെങ്കിലും ഒരു രാജ്യത്തു നിന്ന് വിസ കൈപ്പറ്റാന്‍ കഴിയും. ഒരു രാജ്യം മാത്രമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ അതിനും വിസ നല്‍കും. നിലവിലുള്ള വിസാ സമ്പ്രദായം നിലനിര്‍ത്തും. ഗള്‍ഫ് സ്വദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ വിസ നല്‍കും.