Connect with us

Gulf

രണ്ടു പതിറ്റാണ്ട് പ്രവാസ ശേഷം അബ്ദുസ്സമദ് ഹാജി മടങ്ങുന്നു

Published

|

Last Updated

അല്‍ ഐന്‍: രണ്ടു പതിറ്റാണ്ട് പ്രവാസത്തിനു ശേഷം അബ്ദുസ്സമദ് ഹാജി നാട്ടിലേക്ക്. അല്‍ ഐന്‍ സനാഇയ്യയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ 1991 ഡിസംബര്‍ 16നാണ് ആദ്യമായി ജോലിക്ക് എത്തിയത്.
അക്കാലത്ത് സനാഇയ്യയില്‍ താല്‍ക്കാലിക ഷെഡ്ഡുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു കെട്ടിടം പോലും ഉണ്ടായിരുന്നില്ല. അലുമിനിം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ശേഷം ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള കോഴിക്കടയിലേക്ക് ജോലി മാറി. ഇക്കാലയളവില്‍ ദീനീ സംരംഭങ്ങളില്‍ സജീവമായി. ഐ സി എഫ് അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗമായും ആര്‍ എസ് സി അംഗമായും പ്രവര്‍ത്തിച്ചു.
നാട്ടിലെ എണ്ണമറ്റ ദീനീ സംരംഭങ്ങളുടെ തണലാണ് അബ്ദുസ്സമദ് ഹാജി. സ്വദേശമായ രണ്ടത്താണി ജാമിഅ നുസ്‌റത്തുല്‍ ഇസ്‌ലാം അറബി കോളജ് യു എ ഇ സെക്രട്ടറിയാണ്.
അബ്ദുസ്സമദ് ഹാജിക്ക് ഐ സി എഫ്, ആര്‍ എസ് സി ഒത്തോബ് യൂനിറ്റ് യാത്രയയപ്പ് നല്‍കി.
അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ നടന്ന പരിപാടിയില്‍ ശംസുദ്ദീന്‍ ബാ അലവി തങ്ങള്‍ അബ്ദുസ്സമദ് ഹാജിക്ക് ഉപഹാരം നല്‍കി. രോഗിയായ ഉമ്മയുടെ ശുശ്രൂഷാര്‍ഥമാണ് താന്‍ നാട്ടിലേക്ക് പോകുന്നതെന്നും തനിക്കു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ഐ സി എഫ് ദേശീയ നേതാക്കളായ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ബശീര്‍ സഖാഫി, മുഹമ്മദലി സഖാഫി, അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ വി സി സഅദി, ഉസ്മാന്‍ മുസ്‌ലിയാര്‍, ശാഫി ഹാജി,
ഇഖ്ബാല്‍ സംബന്ധിച്ചു. 056-6733550 (അബ്ദുസ്സമദ് ഹാജി)

Latest