മുംബൈ പീഡനം: യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനായില്ല

Posted on: August 26, 2013 3:25 pm | Last updated: August 26, 2013 at 3:25 pm
SHARE

mumbai rapeമുംബൈ: മുബൈയില്‍ പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഞായറാഴ്ച അറസ്റ്റിലായ പ്രതി ഖാസിം ബംഗാളിയുടെ ഫോണാണ് പൊലീസ് തിരയുന്നത്. പീഡനത്തിടെ പ്രതികള്‍ തന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായും സംഭവം പൊലീസിലോ മറ്റോ റിപ്പോര്‍ട്ട് ചെയ്താല്‍ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയെന്നു പറയുന്ന ഖാസിം ബംഗാളി അന്വേഷവുമായി സഹകരിക്കാന്‍ തയാറാവുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി ഫോണ്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് വ്യക്തമാക്കാന്‍ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അറസ്റ്റിലായ പ്രതികള്‍ ഇതിനുമുമ്പും സംഘം ചേര്‍ന്നു പീഡനങ്ങള്‍ നടത്തിയിട്ടുണെന്ന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പീഡിപ്പിച്ചശേഷം മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയിരുന്നതായും അറസ്റ്റിലായ വിജയ് യാദവ് എന്ന പ്രതി സമ്മതിച്ചിരുന്നു.