‘തൌഹീദ് ദുര്‍വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം’

Posted on: August 26, 2013 2:25 pm | Last updated: August 26, 2013 at 2:25 pm
SHARE

DSC01656കുവൈത്ത്: നബി(സ)യും സ്വഹാബത്തും പ്രബോധനം ചെയ്ത ഇസ്‌ലാമിന്റെ യഥാര്‍ഥ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും തൗഹീദിന് പൂര്‍വകാല ഇമാമുകളും പണ്ഡിത•ാരും നല്‍കിയ അര്‍ത്ഥതലങ്ങളെ ദുര്‍വ്യാഖ്യാനി ക്കുകയും ചെയ്തതാണ് മുസ്‌ലിം ലോകത്ത് ഇന്നു കാണുന്ന അനൈക്യ ത്തിനും പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയു മായ വഹാബ് സഖാഫി മമ്പാട് പ്രസ്താവിച്ചു. ഐ സി എഫ്  കുവൈത്ത് കമ്മിറ്റി സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഡയരക്ടറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സ്വഹാബത്തിന്റെ കാലം മുതല്‍ നടന്നുവരുന്ന ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളും നടപടി ക്രമങ്ങളുമാണ് ഇന്നും സുന്നികള്‍ പിന്തുടരുന്നതെന്നും അതിനെതിരെ പുത്തനാശയങ്ങളുമായി രംഗത്തു വന്നവര്‍ തങ്ങളുടെ ആദര്‍ശങ്ങളില്‍നിന്നു തന്നെ വ്യതിചലിച്ച് തമ്മില്‍ കലഹിക്കുന്നതാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിന്റെ പേരില്‍ പരസ്പര വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തമ്മില്‍ പോരടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പുത്തന്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാം മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ലെന്നും സഖാഫി പറഞ്ഞു.
ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം വൈസ് പ്രസിഡണ്ട് അഹ്മദ് സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്. സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, വൈസ് പ്രസിഡണ്ടുമാരായ അഹ്മദ് കെ. മാണിയൂര്‍, സയ്യിദ് ഹബീബ് ബുഖാരി, ശുക്കൂര്‍ കൈപ്പുറം, ട്രഷറര്‍ വി.ടി. അലവി ഹാജി, ആര്‍.എസ്.സി കുവൈത്ത് ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് സഖാഫി, ഐ.സി.എഫ്. സെക്രട്ടറിമാരായ അബ്ദുല്ല വടകര, എം.പി.എം. സലീം, അബു മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.