Connect with us

Gulf

ഹജ്ജ്: 16 ഗ്രൂപ്പുകള്‍ക്ക് അംഗീകാരം, രജിസ്‌ട്രേഷന്‍ ആരംഭിക്കാം

Published

|

Last Updated

ദോഹ: രാജ്യത്ത് നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ 16 ഓപ്പറേറ്റര്‍മാര്‍ക്ക് (ഹംലകള്‍ക്ക്) വഖഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു കീഴിലെ ഹജ്ജ് ഉംറ സമിതി ആദ്യപടിയെന്നോണം അംഗീകാരം നല്‍കി. അപേക്ഷകരായ “ഹംല”കളില്‍ ബാക്കിയുള്ളവയുടെ അംഗീകാരം വഴിയെ ഉണ്ടാകുമെന്നറിയുന്നു.അവയില്‍ വ്യോമമാര്‍ഗം ഹജ്ജ് യാത്ര സംഘടിപ്പിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത് 10 ഹംലകള്‍ക്കാണ്. “അല്‍അഖ്‌സ”, “അത്തൌബ”, “അല്‍ഹറമൈന്‍”, “അല്‍റുക്ന്‍അല്‍ഖാമിസ്”, “അല്‍ ഫുര്‍ഖാന്‍”, “അല്‍ ഖുദ്‌സ്”, “ഹാതിം”, “ഫഹദ്”, “ഖത്തര്‍”, “ലബ്ബൈക്” എന്നിവയാണവ. “അല്‍ ഹമ്മാദി” അല്‍ റഹ്മാന്‍”, “അല്‍ അലി”, ” അല്‍ ഹാജിരി”, “ഉമ്മുല്‍ ഖുറാ”, “ദാറുസ്സലാം” എന്നിവയ്ക്ക് ഇത് വരെ കരമാര്‍ഗം ഹജ്ജ് യാത്ര സംഘടിപ്പിക്കാനുള്ള അനുമതിയും ലഭിച്ചു. ഇതര ഹംലകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഹജ്ജിനു അനുമതി ലഭിച്ചതായി സന്ദേശം കൈപ്പറ്റിയവര്‍ ആവശ്യമായ രേഖകളുമായി നാലു ദിവസത്തിനകം ഇവയിലേതെങ്കിലും ഗ്രൂപ്പിനെ സമീപിച്ചു രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Latest