ആദിവാസികളെ നക്‌സലൈറ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു: കര്‍ണാടക ആഭ്യന്തര മന്ത്രി

Posted on: August 26, 2013 7:30 am | Last updated: August 26, 2013 at 1:44 pm
SHARE

K J-Georgeകോട്ടയം: നക്‌സലൈറ്റുകള്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്. കോട്ടയത്ത് നല്‍കിയ പൗര സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കര്‍ണാടക സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വേണ്ടി നടത്തുന്ന ക്ഷേമപദ്ധതികള്‍ നക്‌സലൈറ്റ് സമരത്തിന്റെ ഭാഗമായി നേടിയതാണെന്ന് പറഞ്ഞാണ് തെറ്റിദ്ധരിപ്പിക്കുന്നത്. അറിവില്ലായ്മയെ ഇവര്‍ മുതലെടുക്കുകയാണ്.
ആദിവാസികളുടെ സാമൂഹിക സാമ്പത്തിക പരിഷ്‌കരണത്തിനുള്ള പദ്ധതികള്‍ കര്‍ണാടക സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. നക്‌സലൈറ്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണ്. അതേസമയം ആയുധമെടുത്തുള്ള നിയമലംഘന പ്രവര്‍ത്തനം നേക്കിനില്‍ക്കില്ല. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഒന്നിച്ച് നിന്ന് നക്‌സല്‍ പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ നിരവധി പേരുമായി സംസാരിക്കാറുണ്ട്. പല പരിപാടികളിലും പങ്കെടുക്കാറുണ്ട്.
ഇതെല്ലാം വിളിക്കുന്നവരുടെ പിന്നാമ്പുറം പരിശോധിച്ചിട്ടല്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണനോടും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് വിലയ ബഹുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വീകരണ സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേരളവും കര്‍ണാടകവും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം പിന്തുണ നല്‍കും.
നിയമം ലംഘിക്കുന്നവരെ വെച്ച് പൊറുപ്പിക്കാനികില്ല. ഒരു ജനതയുടെ മുഴുവന്‍ സങ്കേതമാണ് ഭരണകൂടമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മോന്‍സ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.