കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

Posted on: August 26, 2013 12:42 pm | Last updated: August 26, 2013 at 12:42 pm
SHARE

കല്‍പറ്റ: നിര്‍മ്മാണം പൂര്‍ത്തിയാവുന്ന കല്‍പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു.
കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തൊട്ടടുത്ത വീടുകളില്‍ നിന്നുമുള്ള മാലിന്യവും തള്ളുന്നത് സ്റ്റാന്‍ഡിന്റെ പരിസരങ്ങളിലാണ്.
ഇവയില്‍ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം, ഹോട്ടലുകളിലെ ആഹാര പഥാര്‍ത്ഥങ്ങള്‍ എന്നിവ ചാക്കില്‍ കെട്ടിയാണ് വലിച്ചെറിയുന്നത്. മാലിന്യങ്ങള്‍ കുന്നു കുടിയത് കാരണം കാക്കയും. തെരുവു പട്ടികളും സ്റ്റാന്‍ഡില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ചതുപ്പ് വയലോരമായതിനാല്‍ കെതുകുകളിലുടെ രോഗങ്ങളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ട്.
ദിവസങ്ങളായി ഇത് തുടര്‍ന്നിട്ടും നഗരസഭ അധികൃതര്‍ മാലിന്യങ്ങള്‍ നിന്ന് നീക്കാനും വെയിസ്റ്റ് ബോക്‌സുകള്‍ സ്ഥാപിക്കാനും തയാറായിട്ടില്ല. ബസ് സ്റ്റാന്‍ഡില്‍ ഇന്റര്‍ ലോക്ക് പതിച്ച ഭാഗങ്ങളില്‍ മഴ പെയ്യുമ്പോള്‍ മാലിന്യത്തിന്റെ അസഹ്യമായ ധുര്‍ഗന്ധം കാരണം ബസ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അസൗകര്യമാണ്. 2012ലാണ് കല്‍പറ്റ പുതിയ ബസ് സ്റ്റാന്റിന്‍ രണ്ടാം ഘട്ടം പൂര്‍ത്തികരിച്ചത്. സ്റ്റാന്‍ഡിന്റെ സംരക്ഷണത്തിന് ആവശ്വത്തിന് സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ ഇതു കണ്ടില്ലന്ന് നടിക്കുകയാണ്.