വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ പ്രമോഷന്‍ ക്വാട്ട ഉയര്‍ത്തണം

Posted on: August 26, 2013 12:40 pm | Last updated: August 26, 2013 at 12:40 pm
SHARE

പേരാമ്പ്ര: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ പ്രമോഷന്‍ ക്വാട്ട ഉയര്‍ത്തണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എന്‍ ടി ജിതേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ എ ഖാദര്‍, സെക്രട്ടറി എന്‍ പി ബാലകൃഷ്ണന്‍, എന്‍ സി സുനില്‍കുമാര്‍, എം പ്രകാശന്‍, ഡി രവി, കെ പ്രദീപന്‍, കെ സി അബ്ദുല്‍ റസാഖ്, വനിതാ ഫോറം കണ്‍വീനര്‍ സി പ്രേമവല്ലി പ്രസംഗിച്ചു. ഭാരവാഹികളായി എന്‍ ടി ജിതേഷ് (പ്രസി.), ഇ സുരേഷ് ബാബു (സെക്ര.), പി കെ പ്രവീണ്‍കുമാര്‍ (ട്രഷറര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.