ഹജ്ജ് പഠനക്ലാസും യാത്രയയപ്പും

Posted on: August 26, 2013 12:33 pm | Last updated: August 26, 2013 at 12:33 pm
SHARE

കൊടുവള്ളി: പുത്തൂര്‍-കൊയിലാട് രിഫാഇയ്യ കമ്മിറ്റിയുടെ ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് യോഗവും നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ നടക്കും. രജിസ്‌ട്രേഷന്‍ 8.30ന് ആരംഭിക്കും. പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പെട്ടവര്‍ക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒമ്പതിന് എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, ആലിക്കുട്ടി ഫൈസി, മനഃശാസ്ത്രജ്ഞന്‍ ഡോ. ഇസ്മാഈല്‍ വഫ തുടങ്ങിയവര്‍ ക്ലാസിന് നേതൃത്വം നല്‍കും. വി എം ഉമര്‍ മാസ്റ്റര്‍ എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, ബ്ലോക്ക് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസാഖ്, ടി പി സി മുഹമ്മദ് മാസ്റ്റര്‍, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, റഫീനത്തുല്ലാഖാന്‍, മൊയ്തീന്‍ മാസ്റ്റര്‍ കത്തറമ്മല്‍, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബൂബക്കര്‍ സഖാഫി, നാസര്‍ സഖാഫി, സകരിയ്യ തങ്ങള്‍ തുടങ്ങിയവര്‍ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന പ്രാര്‍ഥനാ സംഗമത്തില്‍ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങള്‍, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഇത് സംബന്ധിച്ച യോഗം പുത്തൂര്-കൊയിലാട്ട് സയ്യിദ് കുഞ്ഞിസീതി കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. കെ പി അഹമ്മദ് കുട്ടി മാസ്റ്റര്‍, എ പി അസീസ് മാസ്റ്റര്‍, കെ പി മൊയ്തീന്‍കുഞ്ഞിമാസ്റ്റര്‍, പി പി അലി സഖാഫി, കെ അബ്ദുര്‍റഹ്മാന്‍ ഹാജി, കെ ഇബ്‌റാഹിം ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.