‘സ്മാര്‍ട്ട് ക്യാമ്പസി’ന് രൂപരേഖയായി

Posted on: August 26, 2013 12:32 pm | Last updated: August 26, 2013 at 12:32 pm
SHARE

വടകര: ജില്ലാ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറിസ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ജില്ലാതല ശില്‍പ്പശാല രൂപം നല്‍കി. കൗമാര സഭകള്‍, സ്മാര്‍ട്ട് ബ്രിഗേഡ്, വിജയോത്സവം പ്രവര്‍ത്തനങ്ങള്‍, ക്ലാസ് സഭ, രക്ഷാകര്‍തൃ ശില്‍പ്പശാല, കൗണ്‍സിലിംഗ്, സമഗ്ര കായികക്ഷമത തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി നടക്കും. മികച്ച ഗ്രേഡിനോടൊപ്പം ഉത്തമ വ്യക്തിത്വമുള്ളവരാക്കി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ പരിശീലന പരിപാടികള്‍ നടത്താനും കര്‍മപദ്ധതി തയ്യാറാക്കി. ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ജില്ലാതല ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ പി ഷീബ ഉദ്ഘാടനം ചെയ്തു. വി എച്ച് എസ് ഇ അസിസ്റ്റന്റ് ഡയറക്ടര്‍ പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി കെ രാജന്‍ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി അജയകുമാര്‍, സി കെ വാസു, പി രാജേന്ദ്രന്‍, ഡോ. കെ ഹരീഷ് ബാബു, എസ് ശ്രീജിത്ത്, കെ എന്‍ സജീഷ് നാരായണന്‍, എം ടി മുഹമ്മദലി, കെ പി അഷ്‌റഫ് പ്രസംഗിച്ചു.