Connect with us

Kozhikode

ജില്ലാ സാഹിത്യോത്സവ് പ്രാസ്ഥാനിക സംഗമം ഇന്ന്

Published

|

Last Updated

കടലുണ്ടി: സെപ്തംബര്‍ 13, 14 തീയതികളില്‍ കടലുണ്ടിയില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി “പ്രാസ്ഥാനിക സംഗമം” ഇന്ന് ഫറോക്ക് ഖാദിസിയ്യയില്‍ നടക്കും. ഫറോക്ക് മേഖലയിലെ എസ് വൈ എസ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് സുന്നി സംഘ കുടുംബം ഒത്തൊരുമിക്കുന്ന പരിപാടിയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് തുറാബ് സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് കെ വി തങ്ങള്‍, ലത്വീഫ് സഖാഫി പെരുമുഖം സംബന്ധിക്കും.