Connect with us

Kozhikode

മുകേഷ് മല്‍ഹാര്‍ സംഗീത ആസ്വാദകര്‍ക്ക് വിരുന്നായി

Published

|

Last Updated

കോഴിക്കോട്: 37 വര്‍ഷം മുന്‍പ് സംഗീതലോകത്തെ വിട്ട് പിരിഞ്ഞ തെന്നിന്ത്യന്‍ ഗായകന്‍ മുകേഷിന്റെ ഓര്‍മ ക്കായി കോഴിക്കോട്ടെ സംഗീതപ്രേമികള്‍ സംഘടിപ്പിച്ച മുകേഷ് മല്‍ഹാറിലേക്ക് സംഗീത ആസ്വാദകരുടെ തള്ളിക്കയറ്റം. തെന്നിന്ത്യന്‍ മുകേഷ് എന്നറിയപ്പെടുന്ന പ്രശസ്ത ഗായകന്‍ നയന്‍ ജെ ഷായാണ് മുകേഷിന്റെ ഗാനങ്ങള്‍ ആലപിച്ചത്.
മുകേഷിന്റെ തൊണ്ണൂറാം ജന്‍മദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍ (കല), മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ (മാ) എന്നിവ സംയുക്തമായി സംഘടിപ്പിച്ച “മുകേഷ് മല്‍ഹാര്‍” സംഗീത യജ്ഞത്തില്‍ മുകേഷിന്റെ തൊണ്ണൂറ് ഗാനങ്ങള്‍ ഏകനായും മറ്റ് ഗായികമാര്‍ക്കൊപ്പവും നയന്‍ ജെ ഷാ പാടിത്തകര്‍ത്തു. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു.
കസേരകള്‍ നിറഞ്ഞതിനാല്‍ ടൗണ്‍ഹാള്‍ പരിസരത്ത് ഒരുക്കിയ വലിയ സ്‌ക്രീനില്‍ ആസ്വാദകര്‍ തത്സമയം ഗാനങ്ങള്‍ ശ്രവിച്ചു . രാവിലെ പത്ത് മണിയോടെയാണ് മുകേഷ് മല്‍ഹാറിന് തുടക്കമായത്. നയന്‍ ജെ ഷാക്കൊപ്പം സിസിലി, ഗോപിക മേനോന്‍, ഷാരിഖ സലാം, സൗരവ് കിഷന്‍ എന്നിവരും പാട്ടുകള്‍ പാടി.
മധുര മനോഹരമായി ആലപിച്ച തൊണ്ണൂറ് ഗാനങ്ങളെയും നിറഞ്ഞ കരഘോഷത്തോടെയാണ് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ സംഗീത പ്രേമികള്‍ സ്വീകരിച്ചത്.

 

Latest