പാളയം ബദര്‍ ജുമുഅ മസ്ജിദ് ഉദ്ഘാടനം നാളെ

Posted on: August 26, 2013 11:56 am | Last updated: August 26, 2013 at 11:56 am
SHARE

കോഴിക്കോട്: നവീകരിച്ച പാളയം ബദര്‍ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. പാളയം ബസ് സ്റ്റാന്‍ഡിന് സമീപം കാല്‍ നൂറ്റാണ്ട് മുന്‍പ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ശ്രമഫലമായി നിര്‍മിച്ച ജുമുഅ മസ്ജിദ് നഗരത്തിലെ ഏറ്റവും തിരക്കേറിയ മസ്ജിദുകളിലൊന്നാണ്.
വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് വരുന്നവരും, പാളയം പച്ചക്കറി മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, മിഠായിത്തെരുവ്, വലിയങ്ങാടി,കോട്ടപറമ്പ് ആശുപത്രി, മുതലക്കുളം തുടങ്ങിയ നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളില്‍ നിന്നും എളുപ്പം എത്തിപ്പെടാവുന്ന പാളയം പള്ളിയിലെ ജനബാഹുല്യം കാരണം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പ്രയാസപ്പെടുന്നത് കണക്കിലെടത്ത് പള്ളി വിപുലീകരിക്കാന്‍ പരിപാലന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഒരേ സമയം ആയിരത്തിലധികം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യപ്പെടുന്ന രൂപത്തിലുള്ള നവീകരണമാണ് പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, എസ് എസ് എഫ് ദേശീയ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് എം എ ജില്ലാ പ്രസിഡന്റ് വി എം കോയ മാസ്റ്റര്‍, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് മുന്‍തള തങ്ങള്‍ തിരൂര്‍ക്കാട്, സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം സയ്യിദന്‍മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ബദര്‍ മൗലീദും പ്രാര്‍ഥനാ മജ്‌ലിസും നടക്കും.