Connect with us

Malappuram

ഫത്ഹുല്‍മുഈന്‍ പണ്ഡിത ദര്‍സ്: അടുത്തമാസം 13ന് ആരംഭിക്കും

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ എസ് വൈ എസ് മലപ്പുറം സോണല്‍ കമ്മിറ്റി നടത്തിവരുന്ന ഫത്ഹുല്‍മുഈന്‍ പണ്ഡിത ദര്‍സ് ഏഴാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.30 ന് കോട്ടപ്പടി സുന്നി മസ്ജിദില്‍ വെച്ച് നടന്നു വരുന്ന പണ്ഡിത ദര്‍സ് അടുത്തമാസം 13 ന് വെള്ളിയാഴ്ച ആരംഭിക്കും.
ഫത്ഹുല്‍ മുഈനിലെ ഇസ്‌ലാമിക സാമ്പത്തിക നിയമസംഹിതകള്‍ പരാമര്‍ശിക്കുന്ന ഭാഗമാണ് പഠന വിധേയമാക്കുന്നത്. ആധുനിക സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന സാമ്പത്തിക സംവിധാനങ്ങളുടെയും ബിസിനസുകളുടെയും മതപരമായ കാഴ്ചപ്പാടുകളും, സമ്പത്ത് സംശുദ്ധമാക്കാനാവശ്യമായ വശങ്ങളും വിശദവും സമഗ്രവുമായി ചര്‍ച്ച ചെയ്യുന്ന ക്ലാസില്‍ പഠിതാക്കളായ പണ്ഡിതരുടെ സംശയങ്ങള്‍ക്ക് നിവാരണവും ഉണ്ടാകും. ഷെയര്‍ബിസിനസ്, ഓഹരി വിപണി, നെറ്റ് വര്‍ക്ക് ബിസിനസ്, ലാഭക്കൂറ് കച്ചവടം, മേല്‍വാടക, റിയല്‍ എസ്റ്റേറ്റ്, മണല്‍ വ്യാപാരം, പ്രോവിഡന്റ് ഫണ്ടുകള്‍, ദുരിതാശ്വാസ നിധികള്‍, ലേബര്‍ സര്‍വീസ് കാശുകള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ലോട്ടറികള്‍, പലിശകള്‍ തുങ്ങി സാമ്പത്തികമായ സര്‍വ മേഖലകളും ചര്‍ച്ചക്ക് വിധേയമാക്കുന്ന ഈ പണ്ഡിത ദര്‍സ് ഉപയോഗപ്പെടുത്തി സമൂഹത്തെ സമുദ്ധരിക്കാന്‍ പണ്ഡിതരെ പ്രാപ്തരാക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
നേരത്തെ പഠിതാക്കളായവരും പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവരും 13 ന് രാവിലെ 7.30 ന് മുമ്പായി കോട്ടപ്പടി സുന്നി മസ്ജിദിലെത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947399360 എന്ന മ്പറില്‍ ബന്ധപ്പെടുക. ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മേല്‍മുറി ഇബ്‌റാഹീം ബാഖവി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, വടശ്ശേരി ബശീര്‍ അഹ്‌സനി, അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ കോണോംപാറ, നാസര്‍ സഖാഫി പൊന്‍മള സംബന്ധിച്ചു.