പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടി വിജ്ഞാപനമിറങ്ങി

Posted on: August 26, 2013 11:49 am | Last updated: August 26, 2013 at 12:28 pm
SHARE

toll-plazaതൃശൂര്‍: തൃശൂര്‍ ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിലുള്ള ടോള്‍ പിരിവിന്റെ നിരക്ക് കൂട്ടി പുതിയ വിജ്ഞാപനം ഇറങ്ങി. സെപ്തംബര്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരും. കാറിനും ജീപ്പിനും ഇരുഭാഗത്തേക്കും 95 രൂപ, ലഘുവാണിജ്യവാഹനങ്ങള്‍ക്ക് 165 രൂപ, ബസിനും ചരക്കുവാഹനങ്ങള്‍ക്കും 330 രൂപ, വന്‍കിട നിര്‍മാണ വാഹനങ്ങള്‍ക്ക് 530 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ടോള്‍ നിരക്ക്.

ടോള്‍ പിരിവിനെതിരെ കനത്ത സമരം ഇപ്പോള്‍തന്നെ നിലനില്‍ക്കുന്ന പാലിയേക്കരയില്‍ പുതിയ വര്‍ധനവ് പ്രതിഷേധം ആളിക്കത്തിച്ചേക്കും.