പാചകവാതത്തിന്റെ വില മാസംതോറും 10 രൂപ വര്‍ധിപ്പിക്കാന്‍ നീക്കം

Posted on: August 26, 2013 11:30 am | Last updated: August 26, 2013 at 12:15 pm
SHARE

gas cylinder

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില മാസംതോറും സിലിണ്ടര്‍ ഒന്ന് വെച്ച് 10 രൂപയോ മൂന്നു മാസത്തിലൊരിക്കല്‍ 25 രൂപയോ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

രൂപയുടെ മൂല്യത്തകര്‍ച്ചയാണ് വിലകൂട്ടാന്‍ കാരണമെന്നാണ് അറിയുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

ഇതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച രത്തന്‍ ഖേല്‍ക്കര്‍ കമ്മിറ്റി മൂന്നു വര്‍ഷത്തിനുള്ളില്‍ സബ്‌സിഡികള്‍ വെട്ടിക്കുറക്കെണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

സബ്‌സിഡിയോടെയുള്ള സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറച്ചതിനുപിന്നാലെയാണ് സിലിണ്ടറിന്റെ വില കൂട്ടുന്നത്. സിലിണ്ടറിന്റെ എണ്ണം 9 ആയാണ് വെട്ടിക്കുറച്ചത്.