ബംഗ്ലാദേശ് ജമാഅത്ത് നേതാവ് പാക്കിസ്ഥാനിലേക്ക് കടന്നു

Posted on: August 25, 2013 11:06 pm | Last updated: August 25, 2013 at 11:06 pm
SHARE

ധാക്ക: ജമാഅത്ത് ഇസ്‌ലാമിയുമായി ബന്ധമുള്ള സംഘത്തിന്റെ നേതാവ് അന്‍സാറുല്ല ഹുസൈന്‍ ബംഗ്ലാദേശില്‍നിന്നും പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടതായി ബംഗ്ലാദേശ് പോലീസ്. അനുയായികളായ ഒമ്പതുപേരെ കഴിഞ്ഞ ദിവസം രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഹുസൈന്‍ പാക്കിസ്ഥാനിലേക്ക് കടന്നുകളഞ്ഞതെന്നും പോലീസ് പറഞ്ഞു. അനുയായികളില്‍നിന്നാണ് ഹുസൈന്‍ കടന്നുകളഞ്ഞ വിവരം പോലീസിന് ലഭിക്കുന്നത്.
സംഘത്തിന്റെ സ്ഥാപകന്‍ മുഫ്തി ജാസിമുദ്ദിന്‍ റഹ്മാനിയെയും 12ഓളം അനുയായികളേയും ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.