പുകയില ഉത്പന്നങ്ങള്‍ കുട്ടികളില്‍ എത്താതിരിക്കാന്‍ വഴിതേടുന്നു

Posted on: August 25, 2013 10:19 pm | Last updated: August 25, 2013 at 10:26 pm
SHARE

റാസല്‍ഖൈമ: പ്രായം വ്യക്തമാക്കാന്‍ തെളിയാന്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്ക് മാത്രമേ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാവൂവെന്ന നിയമം വേണമെന്ന് രക്ഷിതാക്കളും ഡോക്ടര്‍മാരും അധികൃതരോട് ആവശ്യപ്പെട്ടു.
സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്ന് യു എ ഇയില്‍ നിയമമുണ്ട്. പക്ഷെ, അത് കര്‍ശനമായി പാലിക്കപ്പെടാത്തതു കൊണ്ടും പലപ്പോഴും ഉപഭോക്താക്കളുടെ പ്രായ നിര്‍ണയം പല കച്ചവടക്കാര്‍ക്കും പ്രയാസകരമായതു കൊണ്ടും 18ല്‍ താഴെയുള്ളവരിലേക്കും സിഗരറ്റും മറ്റും യഥേഷ്ടം എത്തുന്നുണ്ട്.
14-16 വയസിനിടയിലുള്ള കൗമാരക്കാരില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകവലി രാജ്യത്ത് വലിയൊരു പ്രശ്‌നമായി മാറുകയാണ്. സ്‌കൂള്‍ പരിസരങ്ങളിലും കുടുംബമായി താമസിക്കുന്നിടങ്ങളിലുമുള്ള കച്ചവടസ്ഥാപനങ്ങളില്‍ നിന്നാണ് പലപ്പോഴും കുട്ടികള്‍ക്ക് ഇവ ലഭിക്കുന്നത്.
കൗമാര പ്രായത്തില്‍ തന്നെ പുകവലി ശീലിക്കുന്നത് പല രക്ഷിതാക്കളിലും ഞെട്ടലുളവാക്കുകയാണ്. കുട്ടികള്‍ക്ക് സിഗരറ്റ് ലഭിക്കുന്നത് ചില്ലറ വില്‍പ്പനയിലൂടെയാണ്. പാക്കറ്റുകള്‍ ഒന്നിച്ച് വില്‍ക്കുന്നതിനെക്കാള്‍ ചില്ലറ വില്‍പ്പനയാണ് കച്ചവടക്കാര്‍ക്ക് ഏറെ ലാഭകരമെന്നതിനാല്‍ ചിലരെയും കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ നിയമം മറക്കുന്നതായി ചില രക്ഷിതാക്കള്‍ കുറ്റപ്പെടുത്തുന്നു.