സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ ടാക്‌സി സേവനം

Posted on: August 25, 2013 10:25 pm | Last updated: August 25, 2013 at 10:25 pm
SHARE

അബുദാബി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ പടിഞ്ഞാറന്‍ മേഖലയില്‍ പുതിയ ടാക്‌സി സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സെന്റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈഹയര്‍ കാര്‍സ് (ട്രാന്‍സ് എ ഡി) ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹുസാനി അറിയിച്ചു.
അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള അല്‍ ഗസാല്‍, അറേബ്യ, കാര്‍സ്, എമിറേറ്റ്‌സ്, നാഷനല്‍, തവാസുല്‍ ടാക്‌സികള്‍ തന്നെയാകും സര്‍വീസ് നടത്തുകയെങ്കിലും അവയുടെ നിറം വെള്ളിയായിരിക്കും. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറന്‍ മേഖലയുടെ ആവശ്യം പരിഗണിച്ചാണ് പുതിയ സര്‍വീസ്.
നിരവധി വന്‍ പദ്ധതികള്‍ മേഖലയില്‍ ആരംഭിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ വര്‍ധിച്ചിട്ടുണ്ട്. എത്ര ടാക്‌സികള്‍ വേണമെന്ന് കമ്മിറ്റി തീരുമാനിക്കും.
24 മണിക്കൂറും ടാക്‌സി സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 600 535353 എന്ന നമ്പറില്‍ ടാക്‌സികള്‍ ലഭ്യമായിരിക്കും. ജി പി എസ് ഉപയോഗിച്ചാണ് സേവനം ഉറപ്പുവരുത്തുന്നതെന്നും മുഹമ്മദ് അല്‍ ഹുസാനി പറഞ്ഞു.