Connect with us

Gulf

നജം പാലേരി ശ്രദ്ധേയനാകുന്നു

Published

|

Last Updated

ദുബൈ: ഗാനാലാപന മികവുകൊണ്ടും മിമിക്രി, മോണോ ആക്ട് എന്നിവയിലെ വേറിട്ട ശൈലികൊണ്ടും ശ്രദ്ധേയനാവുകയാണ് പാലേരി വടക്കുംപാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യര്‍ഥിയായ നജം പാലേരി.
കേരളത്തിലെ മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ശരീഫ്, ആദില്‍ അത്തു, ആബിദ് കണ്ണൂര്‍, ഹമീഡ് ഡേവിഡ, കൊല്ലം ശാഫി, താജുദ്ദീന്‍ വടകര തുടങ്ങിയവര്‍ക്കൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട് ഈ പതിനൊന്നുകാരന്‍.
സ്‌കൂള്‍, ജില്ല യുവജനോത്സവങ്ങളിലും മറ്റു കലോത്സവത്തിലും ശ്രദ്ധേയമായ പ്രകടനം നടത്തി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കോഴിക്കോട് മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന റാഫി അനുസ്മരണ സമ്മേളനത്തിലും പാടാനുള്ള അവസരം ഈ കൊച്ചുമിടുക്കനെ തേടിയെത്തി. “നക്ഷത്ര പൂക്കള്‍” എന്ന ആല്‍ബത്തില്‍ അഭിനയിക്കുകയും നിരവധി ഓഡിയോ ആല്‍ബത്തിനു വേണ്ടി ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും ദുബൈ കെ എം സി സിയിലും ഒരുക്കിയ കലാമത്സരങ്ങളിലും മികവു പുലര്‍ത്തി എഴുത്തുകാരനും പ്രഭാഷകനുമായ ജോര്‍ജ് ഓണക്കൂറില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ദുബൈ റോയല്‍ പാരിസ് അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് സി ഇ ഒ അസീസ് വടക്കേചാലില്‍-ഹന്ന ഫാത്വിമ ദമ്പതികളുടെ മകനാണ് നജം. സഹോദരങ്ങള്‍: നിദാ ഫാത്വിമ, നദീം ഇബ്രാഹിം.

Latest