Connect with us

Gulf

വിമാന യാത്രാ പ്രശ്‌നം: കര്‍മ സമിതി ഉടന്‍ ചേരും

Published

|

Last Updated

AIR INDIAദുബൈ: വിമാന യാത്രാ പ്രശനത്തില്‍ സിറാജ് ദിനപത്രവും ചിരന്തന സാംസ്‌കാരിക വേദിയും വിളിച്ചു ചേര്‍ത്ത സംഘടനാ പ്രതിനിധി യോഗത്തില്‍ രൂപം നല്‍കിയ കര്‍മ സമിതി താമസിയാതെ യോഗം ചേരുമെന്ന് ജന. കണ്‍വീനര്‍ എം ജി പുഷ്പാകരന്‍ അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഡോ. പത്തൂര്‍ റഹ്മാന്‍ (ചെയ.), എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, ഇബ്രാഹിം എളേറ്റില്‍, രാജേഷ് അക്കാഫ് (വൈസ് ചെയ.), എം ജി പുഷ്പാകരന്‍ (ജന. കണ്‍.), ശരീഫ് കാരശ്ശേരി, രാജന്‍ കൊളാവിപ്പാലം, പുന്നക്കന്‍ മുഹമ്മദലി (കണ്‍.), മാത്തുക്കുട്ടി കടോണ്‍ (ട്രഷ.) എന്നിവരാണ് കര്‍സമിതി ഭാരവാഹികള്‍. യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനാ പ്രതിനിധികളും കര്‍മസമിതിയിലുണ്ട്.
ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറച്ചതിലൂടെ എയര്‍ ഇന്ത്യ വീണ്ടും ആകാശക്കൊള്ളക്ക് തുനിഞ്ഞിരിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. അനധികൃതമായി പണംകൊയ്യാനുള്ള ശ്രമങ്ങളില്‍നിന്ന് ഇന്ത്യക്കാരുടെ സ്വന്തം വിമാനക്കമ്പനി എന്ന് അവകാശപ്പെടുന്ന എയര്‍ ഇന്ത്യ പിന്തിരിയണം. പ്രവാസി ഇന്ത്യക്കാരോട് നീതിപാലിക്കണമെന്നും കെ ഡി പി എ രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ട്, പ്രസിഡന്റ് രാജന്‍ കൊളാവിപ്പാലം, ജന. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ്, ട്രഷറര്‍ ജമീല്‍ ലത്തീഫ് ആവശ്യപ്പെട്ടു.

Latest